Wednesday, June 12, 2013

പുതിയാപ്ല..


എന്‍റെ ഏകാന്തതയ്ക്ക് ഒരവസാനമായി എനിക്കൊരു പുതിയാപ്ല..
എന്‍റെ കാത്തിരിപ്പിന്‍റെ പര്യവസാനമായി വരുന്ന പുതിയാപ്ല
എനിക്കായ് മാത്രം വരുന്ന എന്‍റെ പുതിയാപ്ല ..
എന്നെ നെഞ്ചോടണച്ച് ഇറുകി പുണര്‍ന്ന് സുഖസുഷുപ്തിയിലേക്ക് താഴ്ത്തുന്നവന്‍‍..

കരുത്തുറ്റ കറുത്ത കൈകള്‍ എനിക്കായ് മലര്‍‍ക്കെ തുറന്നവന്‍‍
പരുക്കൻ  നെഞ്ചില്‍‍ ഭാരമിറക്കി വെക്കാന്‍‍ വെമ്പല്‍ കൊണ്ട് ഞാനും
എല്ലാ മോഹഭംഗങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് അവനെ പുല്‍‍കുമ്പോല്‍
കണ്ണീരിനാല്‍‍ യാത്രയയപ്പ് നല്‍‍കുന്നു എന്‍റെ പ്രിയപെട്ടവര്‍..

തൂവെള്ള പുടവകള്‍ അഞ്ചിലും പൊതിഞ്ഞ്
സുറുമയെഴുതി, അത്തറ്പൂശി, മൈലാഞ്ചി അണിയിച്ച്‌
അവന്‍റെ  ഇടുങ്ങിയിരുണ്ട മണ്ണറയിലേക്ക്
എന്നെ തള്ളി വിടുന്ന പ്രിയപ്പെട്ടവരേ ...

ഇന്ന് ഞാന്‍ അവന്‍റെത്‌ മാത്രം!




7 comments:

Abduljaleel (A J Farooqi) said...

സുഖ'സുഷുപ്തി'
ഭാരമിറക്കി

വളരട്ടെ ....ഭാവനകൾ .

Sheetal Shaffiq said...

Abduljaleel (A J Farooqi) ,
എന്റെ ആദ്യത്തെ പോസ്ടാണ്. പ്രോത്സാഹനത്തിനു നന്ദി.. പിരിശം!

sbramannian said...

ആദ്യ പോസ്റ്റ്‌ തന്നെ അവസാനത്തെ കുറിച്ചാണല്ലോ,,പക്ഷപാതം തെല്ലും ഇല്ലാത്ത പുയാപ്ലയെ ഇഷ്ടമായി....

Sheetal Shaffiq said...

@subramannian tr
Thanks! ഈ പുയ്യാപ്ലക്ക് ഒരു വന്യമായ കാല്പനിക ഭാവം ആണ്! ഇഷ്ടമായാലും ഇല്ലെങ്കിലും കെട്ടാതെ പറ്റില്ലല്ലോ!:-(

saidu said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഇടനെഞ്ചിലൊരു വേദന.....നന്നായിരിക്കുന്നു....

Unknown said...

മരണത്തെ കാമുകനായി സങ്കല്‍പ്പിക്കാന്‍ അല്‍പ്പം തന്റേടം കൂടിയേ തീരൂ . എന്തായാലും വരികള്‍ ഇഷ്ടായി

ഷംസ്-കിഴാടയില്‍ said...

എത്ര വേണ്ട എന്ന് പറഞ്ഞാലും ..കൂടെ പോവേണ്ടി വരുന്ന പുത്യാപ്ല......

Post a Comment

.

Popular Posts

Labels